കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ 21 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ചു. വൈകീട്ട് 7 മണി മുതൽ രാവിലെ 6 വരെയാണ് ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിച്ചിട്ടുള്ളത്. മാർച്ച് 23, തിങ്കളാഴ്ച്ച മുതൽ കർഫ്യു നിലവിൽ വരും. പ്രതിരോധ വകുപ്പ്, നിയമപാലനം, സുരക്ഷാ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നീ അടിയന്തിര സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവർക്കൊഴികെ മറ്റെല്ലാവർക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
കർഫ്യു കർശനമായി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തോട് സഹകരിക്കാൻ മറ്റു വകുപ്പുകളോടും പട്ടാളത്തിനോടും നിർദ്ദേശം നൽകിയിട്ടുണ്ട്. കർഫ്യു നടപ്പിലാക്കുന്ന സമയങ്ങളിൽ അടിയന്തിര ഘട്ടങ്ങളിലൊഴികെ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് അറിയിച്ചിട്ടുണ്ട്.
1 thought on “സൗദി അറേബ്യയിൽ 21 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ചു”
Comments are closed.