ഖത്തർ: ജനുവരി 7 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

GCC News

2023 ജനുവരി 7, ശനിയാഴ്ച രാത്രി 10 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ജനുവരി 6-നാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.

കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം ശനിയാഴ്ച രാത്രി 10 മണി മുതൽ പിൻവലിക്കുമെന്നും, ലുസൈൽ ബുലവാർഡിലേക്ക് കാറുകൾക്ക് പ്രവേശിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഫിഫ ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട പരിപാടികൾക്കായാണ് ലുസൈൽ ബുലവാർഡിൽ ഗതാഗതം നിരോധിച്ചത്.

Cover Image: @Lusail_City.