COVID-19 രോഗവ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയ്ക്ക് പുറമെ ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസുവേല എന്നീ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിനാണ് സൗദി പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനം ആഴ്ച്ചകളിലായി ഈ രാജ്യങ്ങളിൽ COVID-19 രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.