വിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനായി മുപ്പത് ദിവസത്തെ അധികസമയം അനുവദിച്ചു. 2025 ജൂൺ 26-ന് രാത്രിയാണ് സൗദി ജനറൽ ഡയറക്ടറേറ്റ്സ് ഓഫ് പാസ്സ്പോർട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Passports Directorate Launches 30-Day Initiative to Extend Expired Visit Visas for Final Exit.https://t.co/rep8ctlKwk pic.twitter.com/AkJV40cAKN
— الجوازات السعودية (@AljawazatKSA) June 26, 2025
ഈ തീരുമാന പ്രകാരം, കാലാവധി അവസാനിച്ച എല്ലാ തരം വിസിറ്റ് വിസകളുടെയും കാലാവധി മുപ്പത് ദിവസത്തേക്ക് നീട്ടി നൽകിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ്സ് ഓഫ് പാസ്സ്പോർട്സ് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനായാണ് ഈ വിസ കാലാവധി നീട്ടി നൽകുന്നത്.
ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകുന്ന നടപടികൾ 2025 ജൂൺ 26 മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസിറ്റ് വിസ കാലാവധി അവസാനിച്ചിട്ടുള്ള വ്യക്തികൾക്ക് ഈ മുപ്പത് ദിവസത്തെ കാലയളവിൽ പിഴതുകകൾ, നിശ്ചിത ഫീസ് എന്നിവ അടച്ച ശേഷം തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താവുന്നതും, സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാവുന്നതുമാണ്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബിഷെർ ഇലക്ട്രോണിക് സംവിധാനത്തിളുള്ള തവസ്സുൽ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

