സൗദി അറേബ്യ: സെയിൽസ്, പ്രോജക്റ്റ് മാനേജ്‌മന്റ് പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കി

featured GCC News

രാജ്യത്തെ സെയിൽസ്, പർച്ചേസ്, പ്രോജക്റ്റ് മാനേജ്‌മന്റ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു. 2023 ഡിസംബർ 24-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം 2023 ഡിസംബർ 24, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

കൂടുതൽ സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. ഇത്തരം തൊഴിൽ പദവികളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതിനായി നൽകിവന്നിരുന്ന അധിക സമയം ഡിസംബർ 24-ന് അവസാനിച്ചിട്ടുണ്ട്.

സെയിൽസ് തൊഴിൽ പദവികളിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇത്തരം പദവികളിൽ 15 ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കുന്നത്. സെയിൽസ് മേഖലയിൽ ഹോൾസെയിൽ സെയിൽസ് മാനേജർ, റീറ്റെയ്ൽ സെയിൽസ് മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി എക്വിപ്മെന്റ് സെയിൽസ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റെപ്രസെന്ററ്റീവ് തുടങ്ങിയ തൊഴിൽ പദവികളിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

പർച്ചേസ് തൊഴിൽ പദവികളിൽ അമ്പത് ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കുന്നത്. ഇതിനായി പർച്ചേസ് മാനേജർ, പർച്ചേസിങ്ങ് റെപ്രസെന്ററ്റീവ്, കോൺട്രാക്ട് മാനേജർ, ടെണ്ടർ സ്പെഷ്യലിസ്റ്റ്, പ്രൊക്യൂർമെൻറ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തൊഴിൽ പദവികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രോജക്റ്റ് മാനേജ്‌മന്റ് തൊഴിൽ പദവികളിൽ ആദ്യ ഘട്ടത്തിൽ 35 ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കുന്നത്. ഇതിനായി മാനേജർ ഓഫ് പ്രോജക്റ്റ് മാനേജ്‌മന്റ്, പ്രോജക്റ്റ് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജർ, പ്രോജക്റ്റ് മാനേജ്‌മന്റ് ഓഫീസ് സ്പെഷ്യലിസ്റ്റ്, കമ്മ്യൂണിക്കേഷൻസ് പ്രോജക്റ്റ് മാനേജർ, ബിസിനസ് സർവീസ് പ്രോജക്റ്റ് മാനേജർ തുടങ്ങിയ തൊഴിൽ പദവികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.