സൗദി: വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി

GCC News

വിദേശ തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി അറേബ്യ കൂടുതൽ ലളിതമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് മഖാം എന്ന ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉംറ പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതും, വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതുമാണ്. ഈ സംവിധാനത്തിലൂടെ ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും ഉംറ വിസകൾക്ക് അപേക്ഷിക്കാവുന്നതും, ഉംറ വിസ നേടാവുന്നതുമാണ്.

ഇത്തരം വിസകൾക്ക് 90 ദിവസത്തെ സാധുത ഉണ്ടായിരിക്കുന്നതാണ്. ഇത്തരം വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്.