2029-ലെ ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും

GCC News

2029-ൽ നടക്കുന്ന പത്താമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും. 2029-ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദി അറേബ്യയിലെ ട്രോജനയിൽ വെച്ച് നടക്കുമെന്ന് സൗദി ഒളിമ്പിക് ആൻഡ് പാരാഒളിമ്പിക് കമ്മിറ്റി അറിയിച്ചു.

https://twitter.com/saudiolympic/status/1577334011806076928

2022 ഒക്ടോബർ 4-ന് കംബോഡിയയിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ജനറൽ അസംബ്‌ളി യോഗത്തിലാണ് സൗദി അറേബ്യയെ വേദിയായി തിരഞ്ഞെടുത്തത്. NEOM പദ്ധതിയിയുടെ ഭാഗമായി നിർമ്മിക്കുന്ന ട്രോജനയിൽ വെച്ച് ഈ മത്സരം നടത്തുന്നതിനായി സൗദി അറേബ്യ സമർപ്പിച്ചിരുന്ന അപേക്ഷ ജനറൽ അസംബ്ലി അംഗീകരിക്കുകയായിരുന്നു.

ജി സി സിയിലെ ആദ്യ ഔട്ഡോർ സ്കീയിങ്ങ് കേന്ദ്രം ഉൾപ്പടെ നിരവധി ആകർഷണങ്ങളാണ് ട്രോജനയിൽ തയ്യാറാകുന്നത്.

Cover Image: Saudi Press Agency.