രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും 2026 ഏപ്രിൽ 19, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 14-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
بمشيئة الله، استمرار هطول أمطار 🌧️ متوسطة إلى غزيرة ⛈️ على معظم مناطق المملكة من يوم غدٍ وحتى يوم الأحد القادم
— المركز الوطني للأرصاد (NCM) (@NCMKSA) April 14, 2026
للتفاصيل ⬇️
https://t.co/Z392xLqBZx#نحيطكم_بأجوائكم pic.twitter.com/0O44SdKcUr
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴ, ശക്തമായ കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
റിയാദ്, ഖാസിം, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ബാഹ, അസീർ, ജസാൻ തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

