മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും, പങ്ക് വെക്കുന്നതിനുമെതിരെ സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. 2026 ഒക്ടോബർ 11-നാണ് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
تصوير أو نشر أو تداول معلومات ذات صلة بالتصدي للصواريخ والطائرات المسيرة ومواقع سقوطها يعرضك للمساءلة القانونية. #الهيئة_العامة_للنقل_TGA https://t.co/9cNxXY5Bhz
— الهيئة العامة للنقل | TGA (@Saudi_TGA) October 11, 2026
മിസൈൽ, ഡ്രോൺ എന്നിവ തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും അവ പതിച്ച സ്ഥലങ്ങളുടെയും ദൃശ്യങ്ങൾ പകർത്തുന്നതിലോ, വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിലോ, പങ്കുവെക്കുന്നതിലോ ഏർപ്പെടരുതെന്ന് സൗദി അറേബ്യയിലെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ നിയമനടപടികൾക്ക് കാരണമായേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു മുന്നറിയിപ്പ്.

