വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ജൂലൈ 13-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
عقوبة تأخر الوافد عن المغادرة عقب انتهاء تأشيرة الدخول الممنوحة له.#وطن_بلا_مخالف pic.twitter.com/8CD2BUR7tG
— وزارة الداخلية 🇸🇦 (@MOISaudiArabia) July 13, 2026
എൻട്രി വിസ കാലാവധി അവസാനിച്ച ശേഷം സൗദി അറേബ്യയിൽ തുടരുന്ന വിദേശികൾക്ക് ആറ് മാസം വരെ തടവ്, 50000 റിയാൽ പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇതിന് പുറമെ ഇവരെ സൗദി അറേബ്യയിൽ നിന്ന് നാട് കടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത്തരം കടുത്ത ശിക്ഷാ നടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിനായി വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങാൻ വിദേശികളോട് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

