സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയതായി സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.
2023 മെയ് 31-നാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ സൗദി ബഹിരാകാശ യാത്രികരായ അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നിവരെയും വഹിച്ച് കൊണ്ടുള്ള ശൂന്യാകാശവാഹനം 2023 മെയ് 31-ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി കമ്മീഷൻ വ്യക്തമാക്കി.
2023 മെയ് 22-ന് വൈകീട്ട് 4:24-നാണ് (സൗദി സമയം) ഇവരെയും വഹിച്ച് കൊണ്ടുള്ള ഡ്രാഗൺ 2 ബഹിരാകാശപേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.
ഇവർ വിവിധ ഗവേഷണങ്ങളുമായി എട്ട് ദിവസമാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ചെലവഴിച്ചത്.
Cover Image: Saudi Press Agency.