രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി നീട്ടി നൽകാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. 2023 ജനുവരി 24-ന് സൗദി രാജാവ് H.R.H. കിംഗ് സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം, സ്ഥാപനത്തിന്റെ ഉടമ അടക്കം ഒമ്പതോ, അതിൽ താഴെയോ ജീവനക്കാരുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഫിനാൻഷ്യൽ ഫീസ് ഒഴിവാക്കിയിട്ടുള്ള നടപടികൾ ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതാണ്.
ഇത്തരം സ്ഥാപനങ്ങളുടെ, ഈ ഫീസ് കാലാവധി അവസാനിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കൂടിയാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്.
Cover Image: Saudi Press Agency.