സൗദി അറേബ്യയിൽ 3402 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 1-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 194225 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 401 കേസുകൾ റിയാദിൽ നിന്നും, 283 കേസുകൾ ദമ്മാമിൽ നിന്നുമാണ്. 1994 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 132760 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 49 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1698 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.