സൗദി: വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി

featured GCC News

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സൗദിയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്ന മുഴുവൻ വിമാനക്കമ്പനികൾക്കും (സ്വകാര്യ വിമാനങ്ങളുൾപ്പടെ) ഈ വിജ്ഞാപനം ബാധകമാണെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിനായി പ്രവാസികൾ വിമാനത്തിൽ കയറുന്നതിന് മുൻപ് ഇവരുടെ വാക്സിനേഷൻ സംബന്ധിച്ച് വിമാനക്കമ്പനികൾ ഉറപ്പ് വരുത്തേണ്ടതായ നടപടികളാണ് ഈ വിജ്ഞാപനത്തിലൂടെ GACA അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 20-ന് വൈകീട്ടാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന രണ്ട് രീതികൾ ഉപയോഗിക്കാമെന്ന് GACA വ്യക്തമാക്കിയിട്ടുണ്ട്:

  • പ്രവാസികൾക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് Tawakkalna ആപ്പ് ഉപയോഗിച്ച് തെളിയിക്കാവുന്നതാണ്.
  • അല്ലെങ്കിൽ, സൗദിയിൽ നിന്ന് വാക്സിനെടുത്തതായി തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച റിപ്പോർട്ട് ‘Quddum’ ഓൺലൈൻ സംവിധാനത്തിൽ നൽകേണ്ടതാണ്.

ഈ അറിയിപ്പ് പ്രകാരമുള്ള നടപടികൾ കർശനമായി പാലിക്കാൻ GACA വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും GACA കൂട്ടിച്ചേർത്തു.