മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം അറിയിപ്പ് നൽകി. 2023 ഓഗസ്റ്റ് 6-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്ന തീർത്ഥാടകർ താഴെ പറയുന്ന അഞ്ച് നിർദ്ദേശങ്ങൾ പാലിക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്:
- ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ സ്റ്റേഷനിലെത്താൻ യാത്രികർ ശ്രദ്ധിക്കേണ്ടതാണ്.
- യാത്രികർ ട്രെയിനുകളിൽ ശുചിത്വം പാലിക്കേണ്ടതാണ്.
- ട്രെയിനിൽ കയറുന്നതിന് മുൻപായി യാത്രികർ തങ്ങളുടെ ടിക്കറ്റ് പരിശോധനയ്ക്കായി നൽകേണ്ടതാണ്.
- ട്രെയിനിലെ ജീവനക്കാർ നൽകുന്ന മുഴുവൻ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
- ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സീറ്റിൽ ഇരിക്കാൻ യാത്രികർ ശ്രദ്ധിക്കേണ്ടതാണ്.
മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ യാത്രാ സേവനമാണ് ഹറമൈൻ ട്രെയിനുകളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Cover Image: Saudi Ministry of Hajj and Umrah,