സൗദി അറേബ്യ: 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടിക്കറ്റ് ലഭിച്ചിട്ടുള്ളവർക്ക് ഇ-വിസ സേവനം ലഭ്യമാക്കുന്നു

featured GCC News

സൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ നേടിയിട്ടുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിനായി ഇലക്ട്രോണിക് വിസ സേവനങ്ങൾ ലഭ്യമാക്കാൻ തീരുമാനം. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സൗദി കായിക മന്ത്രാലയവുമായി ചേർന്നാണ് വിദേശകാര്യ മന്ത്രാലയം ഈ സേവനം നൽകുന്നത്. 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടിക്കറ്റ് ലഭിച്ചിട്ടുള്ളവരുടെ സൗദി യാത്ര സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടിക്കറ്റ് നേടിയിട്ടുളളവർക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://visa.mofa.gov.sa/ എന്ന വിലാസത്തിൽ നിന്ന് ഈ ഇലക്ട്രോണിക് എൻട്രി വിസകൾ ലഭ്യമാകുന്നതാണ്.

2023 ഡിസംബർ 12 മുതൽ 22 വരെയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *