സൗദി അറേബ്യ: സംസം ജലം എടുക്കുന്നതിന്റെ ഭാഗമായി തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

featured GCC News

സംസം ജലം എടുക്കുന്ന അവസരത്തിൽ തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. 2023 സെപ്റ്റംബർ 4-നാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.

സംസം ജലത്തിന്റെ സംഭരണികളിൽ നിന്ന് ജലം എടുക്കുന്ന അവസരത്തിലും, കുടിയ്ക്കുന്ന അവസരത്തിലും തീർത്ഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തീർത്ഥാടകർ താഴെ പറയുന്ന കാര്യങ്ങളാണ് പാലിക്കേണ്ടത്:

  • സംസം ജലത്തിന്റെ സംഭരണികളിൽ നിന്ന് ജലം എടുക്കുന്ന അവസരത്തിൽ തീർത്ഥാടകർ പരോപകാരശീലം, ക്ഷമ എന്നിവ പാലിക്കേണ്ടതാണ്.
  • മറ്റുള്ളവരോട് ബഹുമാനം, കരുതൽ എന്നിവ പുലർത്തേണ്ടതും, തിക്കിത്തിരക്കുന്നത് പോലുള്ള ശീലങ്ങൾ ഒഴിവാക്കേണ്ടതുമാണ്.
  • സംസം ജലം കുടിയ്ക്കുന്ന അവസരത്തിൽ ശരിയായ ഉപചാരക്രമങ്ങൾ പാലിക്കേണ്ടതാണ്. പ്രായമായവർക്ക് മുൻഗണന നൽകേണ്ടതാണ്.
  • ജലം എടുക്കുന്നതിനായി ഉപയോഗിക്കുന്ന കപ്പുകൾ ഇതിന് ശേഷം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ കൃത്യമായി ഇടേണ്ടതാണ്.
  • ജലം തറയിൽ ഒഴിക്കുന്നതും, പരിസരങ്ങൾ വൃത്തിഹീനമാക്കുന്നതും ഉൾപ്പടെയുള്ള ശീലങ്ങൾ ഒഴിവാക്കേണ്ടതാണ്.

Cover Image: Saudi Press Agency.