സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു

featured GCC News

റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 30-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഉംറ തീർത്ഥാടകർക്ക് നുസുക്, അല്ലെങ്കിൽ തവക്കൽന ആപ്പിലൂടെ ഇത്തരം മുൻ‌കൂർ ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്. തീർത്ഥാടകർ മുൻകൂട്ടി ലഭിക്കുന്ന ബുക്കിംഗ് സമയക്രമം നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

റമദാൻ മാസത്തിൽ ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി 2023 മാർച്ച് 8-ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ആ അവസരത്തിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകൾ ആപ്പുകളിൽ ലഭ്യമാക്കിയിരുന്നില്ല.

ഉംറ തീർത്ഥാടകർക്ക് നുസുക്, അല്ലെങ്കിൽ തവക്കൽന ആപ്പിലൂടെയുള്ള മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് സൗദി ഉംറ സെക്യൂരിറ്റി വിഭാഗം 2023 മാർച്ച് 21-ന് വ്യക്തമാക്കിയിട്ടുണ്ട്.