സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ ആഹ്വാനം

GCC News

മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റമദാൻ മാസത്തിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. തിരക്കേറിയ സമയങ്ങളിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചു.