രാജ്യത്ത് വ്യാജ കറൻസി ഇടപാടുകളുമായി ബന്ധമുള്ളവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാജ കറൻസി നിർമ്മിക്കുന്നവർക്കും, ഇവ പ്രചരിപ്പിക്കുന്നവർക്കും കനത്ത പിഴ, തടവ് എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗദി അറേബ്യയിലെ നിയമങ്ങൾ പ്രകാരം, ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ വരുത്തുന്നവർക്ക് 25 വർഷം വരെ തടവ്, അഞ്ച് ലക്ഷം റിയാൽ വരെ പിഴ എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണ്.
ഈ നിയമ പ്രകാരം സൗദി കറൻസി, വിദേശ കറൻസി എന്നിവയുടെ കള്ളനോട്ടുകൾ നിർമ്മിക്കുന്നതും, ഇതിന് ആവശ്യമായ ഉപകരണങ്ങൾ കൈവശം വെക്കുന്നതും കുറ്റകരമാണ്.