രാജ്യത്ത് എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഈ വിഭാഗങ്ങളിലുള്ളവർക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
നിലവിൽ സൗദിയിലുള്ള ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇവർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയിരിക്കണം എന്നത് നിർബന്ധമാണ്.
2021 ഒക്ടോബർ 1 മുതൽ പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.