സൗദി: ഫാർമസികളിൽ നിന്ന് COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

Saudi Arabia

രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്ന് സൗജന്യമായി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിഅ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദിയിലെ വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ സൗദിയിൽ 100-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നതായും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ ഏതാനം യൂണിവേഴ്സിറ്റികളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് അധികൃതർ അറിയിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് യൂണിവേഴ്സിറ്റി ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും പുറമെ സമൂഹത്തിലെ മറ്റു നിവാസികൾക്കും വാക്സിൻ ലഭ്യമാക്കുന്നതാണ്.

ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്ക് മുൻ‌കൂർ ബുക്കിംഗ് അനുസരിച്ച് കുത്തിവെപ്പ് നൽകുന്നതാണ്. സൗദി പൗരന്മാർക്കും, സാധുതയുള്ള നാഷണൽ ഐഡിയുള്ള പ്രവാസികൾക്കും സൗദിയിൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ‘Sehhaty’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.