ഷാർജ: കിഴക്കന്‍ മേഖലകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 3, 4 തീയതികളിൽ വിദൂര രീതിയിലുള്ള പഠനം ഏർപ്പെടുത്തുമെന്ന് SPEA

featured UAE

എമിറേറ്റിലെ കിഴക്കൻ മേഖലയിലെ നഴ്‌സറികൾ ഉൾപ്പടെയുള്ള സ്വകാര്യ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3, 4 തീയതികളിൽ വിദൂര രീതിയിലുള്ള പഠനം ഏർപ്പെടുത്തുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. ഖോർഫക്കാൻ, കൽബ, ഡിബ അൽ ഹിസ്ൻ മുതലായ മേഖലകളിൽ ഈ നിർദ്ദേശം പ്രാവർത്തികമാക്കുന്നതാണ്.

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ജാഗ്രതാ നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് ഈ തീരുമാനം. ഓരോ എമിറേറ്റുകളിലെയും സാഹചര്യങ്ങൾ പ്രത്യേകം വിലയിരുത്തിയ ശേഷം വിദ്യാലയങ്ങളിൽ ആവശ്യമെങ്കിൽ വിദൂര രീതിയിലുള്ള പഠനം നടപ്പിലാക്കുമെന്ന് NCEMA അറിയിച്ചിരുന്നു.

മോശം കാലാവസ്ഥ കണക്കിലെടുത്ത്, ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടുന്ന ദിനങ്ങളിൽ രാജ്യത്തെ ബീച്ചുകൾ സന്ദർശിക്കുന്നത് വിലക്കിയതായും, കടലിൽ പോകുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്തിയതായും NCEMA അറിയിച്ചിരുന്നു.

WAM