ഷാർജ: പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഒരു മാസത്തെ പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ചു

UAE

എമിറേറ്റിലെ പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഷാർജ മുനിസിപ്പാലിറ്റി ഒരു മാസത്തെ പ്രത്യേക പെർമിറ്റ് അനുവദിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

ഈ പദ്ധതി ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികൾക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന രണ്ട് ഇടങ്ങളിലെ പാർക്കിംഗ് സ്ലോട്ടുകൾ പ്രത്യേക വരിസംഖ്യ അടച്ച് കൊണ്ട് ഒരു മാസത്തേക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി മാസം തോറും 166 ദിർഹമാണ് ഈടാക്കുന്നത്.

ഇതിന് പുറമെ 10, 20, 30 ദിവസങ്ങളിലേക്കും 3, 6, 12 മാസങ്ങളിലേക്കും തങ്ങൾക്ക് ഇഷ്ടമുള്ള പാർക്കിംഗ് സോണുകൾ വരിസംഖ്യ അടച്ച് ബുക്ക് ചെയ്യുന്നതിനും മുനിസിപ്പാലിറ്റി അവസരം നൽകുന്നുണ്ട്. ഇത്തരത്തിൽ ഷാർജ നഗരത്തിലെ ഏതാണ്ട് എഴുപത്തിനായിരത്തോളം പാർക്കിംഗ് സ്ലോട്ടുകൾ വരിസംഖ്യ അടിസ്ഥാനത്തിൽ ബുക്ക് ചെയ്യുന്നതിന് ലഭ്യമാണ്.