ഷാർജ: എ ഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചു

GCC News

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പാർക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജനുവരി 26-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ സംവിധാനം എമിറേറ്റിലെ 90000-ത്തിലധികം പുതിയ പാർക്കിംഗ് ഇടങ്ങൾ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നതാണ്. പാർക്കിംഗ് ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ സ്വയമേവ രജിസ്റ്റർ ചെയ്യുന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

ഇതോടെ ഡ്രൈവർമാർക്ക് മവാഖിഫ് ആപ്പ് ഉപയോഗിച്ച് കൊണ്ട് വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് അറിയുന്നതിനും, ക്രെഡിറ്റ് കാർഡ്, ഇ-വാലറ്റ് എന്നിവയിലൂടെ ഫീസ് അടയ്ക്കുന്നതിനും സാധിക്കുന്നതാണ്.

ട്രാഫിക് സുഗമമാക്കുന്നതിനും, ഗതാഗതകുരുക്കുകൾ ഒഴിവാക്കുന്നതിനും ഈ എ ഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം സഹായകമാകുന്നതാണ്.