ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള റെഡ്, ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുതുക്കി

GCC News

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 1-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം റെഡ്, ഗ്രീൻ പട്ടികകളിൽ ഖത്തർ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഡിസംബർ 1-ന് രാത്രി തന്നെ പ്രാബല്യത്തിൽ വന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ ആഗോളതലത്തിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത്തരം ഒരു തീരുമാനം.

ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:

പുതിയതായി പ്രഖ്യാപിച്ച ഗ്രീൻ പട്ടികയിൽ 175 രാജ്യങ്ങളും (നേരത്തെ 177 രാജ്യങ്ങൾ), റെഡ് പട്ടികയിൽ 21 (നേരത്തെ 19 രാജ്യങ്ങൾ) രാജ്യങ്ങളുമാണുള്ളത്. ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളെയാണ് നിലവിൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് (നിലവിലെ എക്സെപ്ഷണൽ റെഡ് പട്ടികയിൽ മാറ്റം വരുത്തിയിട്ടില്ല).

ഡിസംബർ 1 മുതൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ:

  • ഇന്ത്യ
  • ഫിലിപ്പീൻസ്
  • നേപ്പാൾ
  • ബംഗ്ലാദേശ്
  • ശ്രീലങ്ക
  • പാക്കിസ്ഥാൻ
  • ഇൻഡോനേഷ്യ
  • ഈജിപ്ത്
  • സുഡാൻ
  • സൗത്ത് സുഡാൻ
  • ബോട്സ്വാന
  • സൗത്ത് ആഫ്രിക്ക
  • നമീബിയ,
  • സിംബാബ്‌വെ
  • ലെസോതോ
  • എസ്വതിനി

https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.