ഷാർജ: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം

featured UAE

ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പൊതു പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. 2023 ജൂൺ 26-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 ജൂൺ 28 മുതൽ ജൂൺ 30 വരെയുള്ള ദിനങ്ങളിലാണ് ഷാർജയിൽ പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.

ആഴ്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ നീല നിറത്തിലുള്ള പ്രത്യേക പാർക്കിംഗ് ഇൻഫർമേഷൻ ബോർഡുകളിൽ നിന്ന് തിരിച്ചറിയാവുന്നതാണ്. ഇത്തരം ഇടങ്ങളിൽ വെള്ളിയാഴ്ച, പൊതു അവധിദിനങ്ങൾ എന്നിവ ഉൾപ്പടെ എല്ലാ ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാണ്.