അബുദാബി: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

GCC News

2023-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2023 ജൂൺ 26നാണ് ITC ഇക്കാര്യം അറിയിച്ചത്.

വാഹന പാർക്കിംഗ്:

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ 2023 ജൂൺ 27, ചൊവ്വാഴ്‌ച മുതൽ ജൂലൈ 1, ശനിയാഴ്ച രാവിലെ 7.59 വരെ പാർക്കിംഗ് ഫീ ഈടാക്കില്ലെന്ന് ITC അറിയിച്ചിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ M18 ട്രക്ക് പാർക്കിംഗ് ഇടത്തിലും അവധി ദിനങ്ങളിൽ പാർക്കിംഗ് സൗജന്യമാക്കിയിട്ടുണ്ട്.

ഡാർബ് ടോൾ:

2023 ജൂൺ 27 മുതൽ ജൂൺ 30 വരെയാണ് DARB ടോൾ ഒഴിവാക്കി നൽകുന്നത്.