ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA

featured UAE

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ ജൂൺ 30, വെള്ളിയാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂൺ 25-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ ഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ടാണ് പാർക്കിംഗ് സൗജന്യമാക്കുന്നത്. നാല് ദിവസത്തേക്ക് അനുവദിക്കുന്ന ഈ സൗജന്യ പാർക്കിംഗ് സേവനം ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങളിൽ ലഭ്യമാക്കിയിട്ടില്ലെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.