ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രസക്തി.

Ezhuthupura featured

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം…

മനുഷ്യരിൽ നിന്ന് മനുഷ്യത്വമെന്ന ഘടകത്തെ കാർന്നു തിന്നുന്ന അപകടകാരികളായ ലഹരികളിൽ നിന്നും അകന്നു നിൽക്കാൻ നമ്മൾ ഓരോരുത്തരും തീരുമാനമെടുക്കേണ്ട ദിനം…

ഈ ദിനം ഏറെ പ്രാധാന്യമേറിയതാണ്! കുരുന്നുകൾക്ക് ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധമുള്ള മുതിർന്നവർ പറഞ്ഞുകൊടുക്കേണ്ട ദിനം… ‘ആളെക്കൊല്ലി ലഹരികൾ ഞങ്ങൾക്ക് വേണ്ടേ വേണ്ടാ’ എന്ന് യുവാക്കൾ തിരുമാനമെടുക്കേണ്ട വലിയ ദിനം.

കുമിഞ്ഞുകൂടുന്ന പണത്തിനേക്കാൾ വലുതാണ് മനുഷ്യരും മനുഷ്യത്വവും എന്ന് ലഹരിക്കച്ചവടക്കാർ ഓർത്ത് ഈ കച്ചവടത്തിൽ നിന്നും ആത്മാഭിമാനത്തോടെ പിൻതിരിയേണ്ട ദിനം… കളികൾ പലതും കാര്യമായിക്കൊണ്ടിരിക്കുന്നു എന്ന് സമൂഹം തിരിച്ചറിയേണ്ട ദിനം.

ഇതുകൊണ്ടൊന്നും കാര്യമില്ല, ഇതൊന്നും നടപടിയാവില്ല എന്ന പതിവ് പല്ലവി മാറ്റി വെച്ചു കൊണ്ട്, ഏതൊരു നല്ല മാറ്റത്തിനും നമ്മുടെ കൂടി എളിയ പങ്ക് ഉറപ്പാക്കേണ്ട വലിയ ദിനം…

വിൽക്കുന്നവനും, വാങ്ങുന്നവനും, തിക്തഫലങ്ങൾ അനുഭവിക്കുന്ന വലിയ സമൂഹവും ഒരുപോലെ ഓർക്കേണ്ട ലോക ലഹരി വിരുദ്ധ ദിനം… വൃത്തിയുള്ള വീടുകൾ വൃത്തിയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു, അതിനാൽ ഓരോ വീടും ഉണരണം… ലഹരി എന്ന വിപത്ത് നമ്മുടെ വീടുകൾക്കുള്ളിൽ എത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം…

നിങ്ങൾ ഒറ്റയ്ക്കല്ല, നല്ലൊരു സമൂഹം നിങ്ങൾക്കൊപ്പമുണ്ട്…


ലഹരിക്കെതിരെയുള്ള പൊതു പ്രചാരണപരിപാടികളുടെ ഭാഗമായി കേരള എക്‌സൈസ് വകുപ്പ് പുറത്തിറക്കിയിട്ടുള്ള ഒരു വീഡിയോ താഴെ പങ്ക് വെക്കുന്നു.