അബുദാബി: അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 17-ന് ആരംഭിക്കും

featured UAE

ഈ വർഷത്തെ അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ 2022 മാർച്ച് 17-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അൽ ദഫ്‌റയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ മേള മാർച്ച് 17 മുതൽ മാർച്ച് 26 വരെ നീണ്ട് നിൽക്കുന്നതാണ്.

യു എ ഇയുടെ സമുദ്രയാത്രയുടെയും, സമുദ്രം വഴിയുള്ള വാണിജ്യ ബന്ധങ്ങളുടെയും പൈതൃകത്തിന്റെ സ്മരണകൾ നിലനിർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി സമുദ്രയാനങ്ങളുടെ വേഗമത്സരം, തത്സമയ വിനോദപരിപാടികൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന പരിപാടികൾ എന്നിവ ഒരുക്കുന്നതാണ്.