യു എ ഇ ദേശീയ ദിനം: ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ്

UAE

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്ന് പോകുന്നതിന് നാല് ദിവസത്തെ വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. നഗരത്തിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.

നവംബർ 30-നാണ് ഷാർജ പോലീസ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, 2021 നവംബർ 30 മുതൽ ഡിസംബർ 3 വരെ ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

2021 ഡിസംബർ 4 മുതൽ ട്രാഫിക് സാധാരണ നിലയിൽ തുടരുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവർമാരോട് റോഡുകളിൽ ജാഗ്രത പുലർത്താനും, ഈ അറിയിപ്പ് കർശനമായി പാലിക്കാനും പോലീസ് ആവശ്യപ്പെട്ടു.