ഷാർജ: നിയമം ലംഘിച്ച് കൊണ്ട് റോഡുകളുടെ അരികുകളിലൂടെ ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

GCC News

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള സ്ഥലങ്ങളിലൂടെ വരിതെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൻറെ ഹാർഡ് ഷോൾഡർ മേഖലയിലൂടെ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നവർക്കും, വാഹനമോടിക്കുന്നവർക്കും പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം ഡ്രൈവർമാർക്ക് 6 ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ അടിയന്തിര സേവനങ്ങൾ നൽകുന്ന വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസമാണെന്നും ഇത് ജീവനുകൾക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങൾക്കിടയാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഡിൽ തിരക്കേറിയ സമയങ്ങളിൽ എളുപ്പം സഞ്ചരിക്കുന്നതിനായി നിയമം ലംഘിച്ച് കൊണ്ട് ഹാർഡ് ഷോൾഡറുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണ്.