ഖോർഫക്കാൻ മേഖലയിൽ ഒരു താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു. 2025 ഏപ്രിൽ 24-നാണ് SRTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تنوه هيئة الطرق والمواصلات بالشارقة عن تنفيذ إغلاق جزئي للطريق الدائري الرابط بين ميدان وادي وشي وميدان خورفكان بمنطقة البطحاء 3 في مدينة خورفكان، وذلك ضمن أعمال تطوير البنية التحتية في المنطقة، وفق ما هو موضح في المخطط. pic.twitter.com/jxXIs3Au7g
— هيئة الطرق و المواصلات في الشارقة (@RTA_Shj) April 24, 2025
ഈ അറിയിപ്പ് പ്രകാരം അൽ ബത്ത 3 മേഖലയിൽ വാദി വാഷി സ്ക്വയറിനെ ഖോർഫക്കാൻ സ്ക്വയറുമായി ബന്ധിപ്പിക്കുന്ന റിങ് റോഡിലാണ് താത്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം 2025 ഏപ്രിൽ 24 മുതൽ മെയ് 30 വരെ തുടരും.
ഈ കാലയളവിൽ ഈ റോഡിലെ ഏതാനം ലൈനുകൾ അടയ്ക്കുന്നതാണ്. മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണിത്.