മൂന്ന് മാസത്തേക്ക് വൈദ്യുതി ബില്ലുകളിൽ 10 ശതമാനം ഇളവ് നൽകാൻ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് (SEWA) ഷാർജാ ഭരണാധികാരി ആവശ്യപ്പെട്ടു. കൊറോണാ വൈറസ് ബാധ മൂലം പൊതുജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അവർക്ക് ആശ്വാസം നൽകുന്നതിനായാണ് ഈ തീരുമാനം.
ഈ ഇളവുകൾക്കായി 230 മില്യൺ ദിർഹത്തിന്റെ അധികച്ചിലവുകളാണ് SEWA-യ്ക്ക് വഹിക്കേണ്ടി വരുന്നത്.