ഖത്തർ: ജനുവരി 11 വരെ മഴയ്ക്ക് സാധ്യത

GCC News

2023 ജനുവരി 10, 11 തീയതികളിൽ രാജ്യത്ത് മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 9-ന് വൈകീട്ടാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

2023 ജനുവരി 9-ന് വൈകീട്ട് മുതൽ ജനുവരി 11, ബുധനാഴ്ച വരെ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഏതാനം ഇടങ്ങളിൽ ചൊവ്വാഴ്ച ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ടെന്നും കലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച രാജ്യത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ കാറ്റടിക്കുന്നതിന് സാധ്യതയുണ്ടെന്നും, ചില സമയങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാറ്റ് മൂലം അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, ബുധനാഴ്ച രാജ്യത്തെ കൂടിയ അന്തരീക്ഷ താപനില പരമാവധി 17 മുതൽ 21 ഡിഗ്രി വരെയും, കുറഞ്ഞ താപനില 11 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഇതിലും താഴാനിടയുണ്ട്.

Cover Image: Qatar News Agency.