ഷാർജ: 2024-ൽ ഏഴ് ദശലക്ഷത്തിലധികം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗപ്പെടുത്തി

GCC News

കഴിഞ്ഞ വർഷം 7.4 ദശലക്ഷം യാത്രികർ തങ്ങളുടെ യാത്രാ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഷാർജ ടാക്സി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024-ലെ ശരാശരി കണക്കനുസരിച്ച് ദിനംപ്രതി 20200 യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗിച്ചതായി ഷാർജ ടാക്സി ജനറൽ മാനേജർ ഖാലിദ് അൽ കിന്ദി വ്യക്തമാക്കി. ഷാർജ ടാക്സി സേവങ്ങളുടെ വർധിച്ച് വരുന്ന സ്വീകാര്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും, ഗതാഗത സേവനങ്ങളാക്കായി സുസ്ഥിര മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമായി ഷാർജ ടാക്സി ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2027-ഓടെ ഷാർജ ടാക്സിയുടെ മുഴുവൻ വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.