കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും. ഇദ്ദേഹത്തെ കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ച് കൊണ്ട് കുവൈറ്റ് കിരീടാവകാശി 2022 ഒക്ടോബർ 5-ന് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കുവൈറ്റിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടർന്ന് ഷെയ്ഖ് അഹ്മദ് നവാഫ് ഒക്ടോബർ 2-ന് പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ച് കൊണ്ട് കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹ്മദ് അൽ സബാഹ് ഉത്തരവിറക്കുകയായിരുന്നു.
കുവൈറ്റ് ക്യാബിനറ്റിലേക്കുള്ള അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും ഷെയ്ഖ് അഹ്മദ് നവാഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.