ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഡൽഹിയിൽ എത്തി

UAE

ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡൽഹിയിലെത്തി. ഒരു ഔദ്യോഗിക ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ദുബായ് കിരീടാവകാശിയുടെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്.

Source: Dubai Media Office.

ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹംദാനെയും സംഘത്തെയും ഇന്ത്യയുടെ പെട്രോളിയം പ്രകൃതി വാതക, ടൂറിസം മന്ത്രി ശ്രീ. സുരേഷ് ഗോപി സ്വാഗതം ചെയ്തു.

Source: Dubai Media Office.

തുടർന്ന് ഇവരുടെ ആദരസൂചകമായി ഒരു ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു. സന്ദർശനത്തിന്റെ ഭാഗമായി ശൈഖ് ഹംദാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നതാണ്.