ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്റ്റേഷന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തറക്കല്ലിട്ടു. 2025 ജൂൺ 9, തിങ്കളാഴ്ചയാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്.
الخط الأزرق لمترو دبي، منافع اقتصادية بقيمة 56.5 مليار درهم … مسار جديد وآفاق جديدة ضمن مسيرة دبي الريادية@rta_dubai pic.twitter.com/ExCFIeaRu3
— Dubai Media Office (@DXBMediaOffice) June 9, 2025
ആകെ 56 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി മുപ്പത് കിലോമീറ്റർ നീളത്തിൽ, 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. ഇതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള റെയിൽവേ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്റർ ആകുന്നതാണ്.

ബ്ലൂ ലൈൻ നിർമ്മാണം പൂർത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള ആകെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 78 ആകുന്നതാണ്.
“ഈ സ്റ്റേഷൻ ദുബായിലെ പ്രധാനപ്പെട്ട വാസ്തുവിദ്യാ നിർമ്മിതികളിലൊന്നായിരിക്കും.”, ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്റ്റേഷന് തറക്കല്ലിട്ടു കൊണ്ട് ദുബായ് ഭരണാധികാരി പറഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി ദുബായ് ക്രീക്കിന് കുറുകെ 1.3 കിലോമീറ്റർ നീളമുള്ള ഒരു തീവണ്ടിപ്പാലം നിർമ്മിക്കുന്നതാണ്. അൽ ജദ്ദാഫ് (ഗ്രീൻ ലൈൻ), അൽ റാഷിദിയ (റെഡ് ലൈൻ), ഇന്റർനാഷണൽ സിറ്റി 1 എന്നിങ്ങനെ മൂന്ന് ഇന്റർചേഞ്ച് ഹബുകൾ ഉൾപ്പെടുത്തിയാണ് ബ്ലൂ ലൈൻ ഒരുക്കുന്നത്.

ദുബായ് അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഒരു ദശലക്ഷത്തിലധികം നിവാസികൾ അധിവസിക്കുന്ന എമിറേറ്റിലെ ഒമ്പത് പ്രധാന ഡിസ്ട്രിക്ടുകളിലെ പൊതു ഗതാഗത സേവനങ്ങൾ അടിമുടി മാറുന്നതാണ്.
ദുബായ് മെട്രോ ബ്ലൂ ലൈനിലെ മെട്രോ പാത 15.5 കിലോമീറ്റർ ഭൂമിയ്ക്ക് അടിയിലൂടെയും, 14.5 കിലോമീറ്റർ ഉപരിതലത്തിലൂടെയുമായിരിക്കും പൂർത്തിയാക്കുക.
Cover Image: Dubai Media Office.