ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേറ്റു. 2021 നവംബർ 1, തിങ്കളാഴ്ച്ചയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തത്.
ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുകയും, തന്റെ അധികാരപത്രം സമർപ്പിക്കുകയും ചെയ്തു.
” ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി കൂടിക്കാഴ്ച്ച നടത്തിയതും, അംബാസഡറായി ചുമതലയേൽക്കുന്നതിനായുള്ള അധികാരപത്രം കൈമാറുകയും ചെയ്തതിൽ അതിയായ അഭിമാനമുണ്ട്. ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ട് പോകുന്നതിനായി അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളുമായി പൂർണ്ണമായും യോജിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം തുടരുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്.”, ശ്രീ. അമിത് നാരംഗ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.