കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആറ് ലക്ഷത്തോളം സൗദി പൗരന്മാർ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി നേടിയതായി അധികൃതർ വ്യക്തമാക്കി. സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽ രാജ്ഹിയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.
2023 ഡിസംബർ 7-ന് റിയാദിൽ വെച്ച് നടന്ന 2024 ബഡ്ജറ്റ് ഫോറത്തിലാണ് മന്ത്രാലയത്തിന്റെ ഈ വർഷത്തെ നേട്ടങ്ങൾ വിവരിച്ച് കൊണ്ട് അഹ്മദ് അൽ രാജ്ഹി ഈ കണക്കുകൾ അറിയിച്ചത്. സ്ത്രീകളും, പുരുഷന്മാരും ഉൾപ്പടെ 2019 മുതൽ ആറ് ലക്ഷം സൗദി പൗരന്മാരാണ് രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ 2.3 ദശലക്ഷം സൗദി പൗരന്മാർ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. തൊഴിലെടുക്കുന്ന സൗദി വനിതകളുടെ ശതമാനം 17-ണ് നിന്ന് ഉയർന്ന് 35.3-ൽ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: @HRSD_SA.