യു എ ഇ: ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

UAE

ഫുജൈറയിൽ ഇന്ന് (സെപ്റ്റംബർ 4) രാവിലെ റിക്‌ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മീറ്റർയോളൊജി അറിയിച്ചു. യു എ ഇ സമയം 6:08-നാണ് ഭൂചലനം അനുഭവപ്പെട്ടത്.

നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികളിൽ ഏതാനം പേർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.