ഷാർജ: അൽ ഇത്തിഹാദ്, അൽ വഹ്ദ റോഡുകളിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

featured GCC News

അൽ ഇത്തിഹാദ്, അൽ വഹ്ദ എന്നീ റോഡുകളിലെ ഒരു പ്രത്യേക മേഖലയിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി ഷാർജ അധികൃതർ അറിയിച്ചു. 2024 മെയ് 25-നാണ് ഷാർജ റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം അൽ വഹ്ദ റോഡിലെ അബു ഷാഖാര ഇന്റർചേഞ്ചിന് സമീപം മുതൽ അൽ ഇത്തിഹാദ് റോഡിലെ അൽ താവുൻ ബ്രിഡ്ജ് വരെയുള്ള മേഖലയിലാണ് വേഗപരിധിയിലെ ഈ മാറ്റം നടപ്പിലാക്കുന്നത്. ഈ മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി (നേരത്തെ മണിക്കൂറിൽ 100 കിലോമീറ്റർ ആയിരുന്നു) കുറയ്ക്കുന്നതാണ്.

ഈ മേഖലയിലൂടെയുള്ള ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.