ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി (SSOC) അറിയിപ്പ് നൽകി. നവംബർ 30-ന് വൈകീട്ടാണ് SSOC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മത്സരങ്ങൾക്കെത്തുന്നവർ ഈ പട്ടികയിലുൾപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ കൈവശം കരുതരുതെന്നും SSOC അറിയിച്ചിട്ടുണ്ട്.
ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ താഴെ പറയുന്ന വസ്തുക്കൾ നിരോധിച്ചിട്ടുണ്ട്:
- സെൽഫി സ്റ്റിക്കുകൾ.
- ഡ്രോണുകൾ.
- പ്രൊഫഷണൽ ക്യാമറകൾ.
- 2×1.5 മീറ്ററിലും കൂടുതൽ വലിപ്പമുള്ള കൊടികൾ, ബാനറുകൾ, മറ്റു തോരണങ്ങൾ എന്നിവ.
- പെർഫ്യൂം ബോട്ടിലുകൾ.
- മഗ്, ക്യാൻ, കുപ്പികൾ.
- ലേസർ പോയിന്ററുകൾ.
- വളര്‍ത്തുമൃഗങ്ങൾ.
- കുട.
നവംബർ 30, ചൊവ്വാഴ്ച്ച അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് ഉദ്ഘാടനം ചെയ്തിരുന്നു.