ഒമാൻ: 2022 ജനുവരി മുതൽ സീബ് മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ ഒമാൻ പൗരമാർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനം

2022 ജനുവരി 1 മുതൽ സീബ് സെൻട്രൽ മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ ഒമാൻ പൗരന്മാർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കീഴിൽ ഇതുവരെ 50000-ത്തിൽ പരം പ്രവാസികൾ രജിസ്റ്റർ ചെയ്തു

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കീഴിൽ ഇതുവരെ അമ്പതിനായിരത്തിൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: വിവാഹ ഹാളുകൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം; ഹോട്ടലുകളിലെ യോഗങ്ങൾ, ആഘോഷപരിപാടികൾ എന്നിവ വിലക്കി

2021 ജൂൺ 20 മുതൽ രാജ്യത്തെ വിവാഹ ഹാളുകൾ അടച്ചിടാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ആരംഭിച്ചു

രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് 8 മണി മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ മാറ്റിവെച്ചു

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ നിയമം മൂലം നിർബന്ധമാക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തിൽ, പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വാക്സിനേഷൻ അനുവാര്യമാണെങ്കിലും, രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിയമം മൂലം മുഴുവൻ പേർക്കും നിർബന്ധമാക്കിയിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി; OCEC വാക്സിനേഷൻ കേന്ദ്രത്തിന്റെ സമയക്രമത്തിൽ മാറ്റം

ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു.

Continue Reading

ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ജൂൺ 20 മുതൽ ബസ് സർവീസുകളുടെ സമയക്രമങ്ങളിൽ മുവാസലാത്ത് മാറ്റം വരുത്തുന്നു

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബസ് സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 20 മുതൽ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനം

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തു

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading