കോർണിഷിൽ 2024 ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2024 സെപ്റ്റംബർ 30-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്സ്പ്രെസ്സ്വേയിലേക്ക് വരുന്ന ദിശയിലാണ് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2024 ഒക്ടോബർ 3-ന് അർദ്ധരാത്രി മുതൽ ഒക്ടോബർ 6-ന് രാവിലെ 6 മണിവരെയാണ് ഈ നിയന്ത്രണം.
ഇതിന്റെ ഭാഗമായി അൽ റുഫാ ഇന്റർസെക്ഷൻ മുതൽ ഒരു ദിശയിൽ റാസ് അബു അബൗദ് വരെയുള്ള മേഖലയിൽ റോഡിലെ മൂന്ന് വരികൾ അടയ്ക്കുന്നതാണ്. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.