കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്ക് താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ബാധകമാക്കിയതായി ഖത്തർ അധികൃതർ അറിയിച്ചു. 2024 ജൂലൈ 23-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്ക് ഒരു ദിശയിൽ റോഡിലെ ഇടത് വശത്തുള്ള രണ്ട് ലെയിനുകൾ താത്‌കാലികമായി അടച്ചിടുന്നതാണ്. 2024 ജൂലൈ 22 മുതൽ ഓഗസ്റ്റ് 20 വരെയാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
ഈ മേഖലയിലെ റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം. മേഖലയിലൂടെ സഞ്ചരിക്കുന്നവർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്താൻ പബ്ലിക് വർക്സ് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.