അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം

GCC News

അൽ ദഫ്‌റ മേഖലയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) 2026 ജൂലൈ 31 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 2026 ജൂലൈ 30-നാണ് അബുദാബി മൊബിലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം E11 റോഡിൽ, അൽ ദഫ്‌റയിൽ നിന്ന് അബുദാബിയിലേക്കുള്ള ദിശയിൽ, അൽ ദഫ്‌റ മേഖലയിൽ 2026 ജൂലൈ 31 മുതൽ ഇടതുവശത്തെ ലെയിനിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഈ നിയന്ത്രണം 2026 ഓഗസ്റ്റ് 8, ശനിയാഴ്ച വരെ തുടരും.

Source: Abu Dhabi Mobility.

ഈ കാലയളവിൽ വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും താൽക്കാലിക ഗതാഗത അടയാളങ്ങൾ പാലിക്കാനും ഈ മേഖലയിലെ വേഗത പരിധികളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.