ഖത്തർ: 2026 ഫിഫ അണ്ടർ-17 ലോകകപ്പ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു

GCC News

ഖത്തർ 2026 ഫിഫ അണ്ടർ-17 ലോകകപ്പ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2026 നവംബർ 19 മുതൽ ഡിസംബർ 13 വരെ നടക്കുന്ന ഖത്തർ 2026 ഫിഫ അണ്ടർ-17 ലോകകപ്പ് ടൂർണമെന്റ്, അസ്പയർ സോണിലെ അത്യാധുനിക കോമ്പറ്റീഷൻ കോംപ്ലക്സിലാണ് അരങ്ങേറുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും.

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഈ ടൂർണമെന്റിലെ ഫൈനൽ മത്സരം നടക്കുക. 2026-ലെ ഫിഫ അണ്ടർ-17 ലോകകപ്പിനായുള്ള ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോൾ പൊതുജനങ്ങൾക്കായി വിൽപ്പന ആരംഭിച്ചിട്ടുണ്ട്.